SSLC പുനര്‍മൂല്യനിര്‍ണയവും സൂക്ഷമപരിശോധനയും
SSLC പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി എന്നിവയ്ക്കായി ഏപ്രില്‍ 24 മുതല്‍ 28 ഉച്ചയ്ക്ക് ഒന്നുവരെ ഓണ്‍ലൈനായി അപേക്ഷ നല്കാം. ഇതേ അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസും അതത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് 28 ന് വൈകിട്ട് നാലിന് മുമ്പ് നല്കുകയും വേണം. പുനര്‍മൂല്യ നിര്‍ണയത്തിന് 400 രൂപയും ഫോട്ടോകോപ്പിക്ക് 200 രൂപയും സൂക്ഷ്മ പരിശോധനക്ക് 50 രൂപയും ആണ് പേപ്പര്‍ ഒന്നിന് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലവും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പിയും മെയ് 31 ന് മുമ്പ് നല്കും. പുനര്‍മൂല്യ നിര്‍ണയത്തിലും സൂക്ഷ്മപരിശോധനയിലും ഗ്രേഡ് വ്യത്യാസം ലഭിച്ചാല്‍ പരീക്ഷാ ഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക