Tuesday, 3 September 2019
Sunday, 25 August 2019
നാഷണൽ
പെൻകാക് സിലാട്ട് ചാംപ്യൻ
ഷിപ്പിൽ നാലാം സ്ഥാനം
ഓഗസ്റ്റ്
19 മുതൽ
21 വരെ
പഞ്ചാബ് അമൃത്സറിലേ ഗുരുനാനാക്ക്
ദേവ് യൂണിവേഴ്സിറ്റിയിൽ
വെച്ച് നടന്ന ദേശീയ പെൻകാക്
സി ലാട്ട് ചാംപ്യൻ ഷിപ്പിൽ
പി ടി എം വൈ എച്ച് എസ് എസിലെ
മുനീർ.വി
(10-H), മുഹമ്മദ്
ഷഹൽ (10-O) എന്നീ
വിദ്യാർത്ഥികൾക്ക് നാലാം
സ്ഥാനം ലഭിച്ചിരിക്കുന്നു.
ഏഷ്യൻ
ഗെയിംസിൽ ഉൾപ്പെട്ടതും
മിനിസ്ട്രി ഓഫ് യൂത്ത് അഫേഴ്സ്,
അസോസിയേഷൻ
ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ്,
ഒളിമ്പിക്
കൗൺസിൽ ഓഫ് ഏഷ്യ എന്നിവയുടെ
അംഗീകാരമുള്ളതുമായ ഒരു
ഇൻഡോനേഷ്യൻ ഗയിമാണ് പെൻകാക്
സിലാട്ട്.
Wednesday, 7 August 2019
പഞ്ചായത്തുതല
ക്വിസ്സ് മത്സരത്തില്‍ ഒന്നാം
സ്ഥാനം
ചിങ്ങം ഒന്ന്
കാര്‍ഷികദിനത്തോടനുബന്ധിച്ച്
വിളയൂര്‍ പഞ്ചായത്തും കൃഷിഭവനും
ചേര്‍ന്ന് നടത്തിയ കാര്‍ഷിക
ക്വിസ്സ് മത്സരത്തില്‍ ഒന്നാം
സ്ഥാനം നേടിയ കൃഷ്ണപ്രിയ പി
(9H), ശ്രീരാഗ്
പി പി (10J)- ഹൈസ്കൂള്‍
വിഭാഗം
അഭിരാമി.സി,
ഹന്നത്ത്
ജഹാൻ,
സ്വാരിം
അബ്ദുസമദ് (ഒന്നും
,രണ്ടും,
മൂന്നും
സ്ഥാനങ്ങൾ)ഹയർസെക്കണ്ടറി
വിഭാഗം
Tuesday, 23 July 2019
ചന്ദ്രയാൻ
രണ്ടിന് യാത്രാമംഗളം
ബഹിരാകാശ
ഗവേണഷണരംഗത്ത് വിസ്മയകുതിപ്പ്
നടത്തിയ ചന്ദ്രയാൻ രണ്ടിന്
യാത്രാമംഗളങ്ങൾ നേർന്ന്
പിടിഎം വൈ എച്ച് എസ് എസിലെ
വിദ്യാർത്ഥികൾ.
ഹൈടെക്
ക്ലാസ്സ് മുറികളിലെ സാങ്കേതിക
സൗകര്യങ്ങളും സാമൂഹ്യ ശാസ്ത്ര
ക്ലബ്ബിലേയ്യും ലിറ്റിൽ
കൈറ്റ്സിലേയും വിദ്യാർത്ഥികളും
ഒത്തുചേർന്നപ്പോൾ എടപ്പലം
ഹൈസ്കൂളിലെ നാൽപ്പത്തിനാല്
ഡിവിഷനുകളിലായി പഠിക്കുന്ന
രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ
ക്ലാസ്സ് മുറികളിലിരുന്ന്
ചന്ദ്രയാൻ രണ്ടിന്റെ
വിക്ഷേപണത്തിന് അനുഭവ സാക്ഷ്യം
വരിച്ചു.
എല്ലാ
ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ്
സൗകര്യം ഉപയോഗപ്പെടുത്തി
ചന്ദ്രയാന്റെ വിക്ഷേപണം എൽ
സി ഡി പ്രൊജക്റ്റർ വഴി തത്സമയം
കാണാൻ കുട്ടികൾക്ക് കഴിഞ്ഞു.
ഇനി
സെപ്റ്റബർ ആറിലെ മറ്റൊരു
അഭിമാന നിമിഷത്തിനുള്ള
കാത്തിരിപ്പ്. അന്നാണ്
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ
ലാൻഡർ ഇറങ്ങുന്നത്.
ബഹിരാകാശ
ക്വിസ്-ചുമർപത്രം
എന്നിങ്ങനെ അറിവിന്റെ
വിരുന്നൊരുക്കി സയൻസ് ക്ലബ്ബും
ഈ അഭിമാന നിമിഷത്തിനോടൊപ്പം
ചേർന്നു.
Thursday, 11 July 2019
സ്ക്കൂൾ
പൗൾട്രി ക്ലബ്ബ്
മൃഗസംരക്ഷണ
വകുപ്പ്സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി
നടത്തുന്ന മുട്ടക്കോഴിവളർത്തൽ
പദ്ധതിയുടെ ഉത്ഘാടനം വിളയൂർ
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ
കെ.മുരളി
ഹൈസ്കൂളിൽ നിര്‍വഹിച്ചു.
സ്ക്കൂളിലെ
50വിദ്യാർത്ഥികൾക്ക്
അഞ്ച് കോഴിക്കുഞ്ഞുങ്ങളെയും
അവയ്ക്കുള്ള തീറ്റയും വിതരണം
ചെയ്തു.കോഴിവളർത്തൽ
പദ്ധതിയെ കുറിച്ചും
പരിപാലനരീതികളെക്കുറിച്ചും
വെറ്റിനറി ഡോ:
ശില്‌പ.പി.
വിദ്യാർത്ഥികൾക്കും
രക്ഷിതാക്കൾക്കുംക്ലാസ്എടുത്തു.പി.ടി.എ.പ്രസിഡണ്ട്
രാമചന്ദ്രൻ വെള്ളിതൊടി
അദ്ധ്യക്ഷത വഹിച്ചു.
Subscribe to:
Posts (Atom)