Tuesday, 23 July 2019

ചന്ദ്രയാൻ രണ്ടിന് യാത്രാമംഗളം




ബഹിരാകാശ ഗവേണഷണരംഗത്ത് വിസ്മയകുതിപ്പ് നടത്തിയ ചന്ദ്രയാൻ രണ്ടിന് യാത്രാമംഗളങ്ങൾ നേർന്ന് പിടിഎം വൈ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ. ഹൈടെക് ക്ലാസ്സ് മുറികളിലെ സാങ്കേതിക സൗകര്യങ്ങളും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലേയ്യും ലിറ്റിൽ കൈറ്റ്സിലേയും വിദ്യാർത്ഥികളും ഒത്തുചേർന്നപ്പോൾ എടപ്പലം ഹൈസ്കൂളിലെ നാൽപ്പത്തിനാല് ഡിവിഷനുകളിലായി പഠിക്കുന്ന രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ ക്ലാസ്സ് മുറികളിലിരുന്ന് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണത്തിന് അനുഭവ സാക്ഷ്യം വരിച്ചു.

എല്ലാ ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്തി ചന്ദ്രയാന്റെ വിക്ഷേപണം എൽ സി ഡി പ്രൊജക്റ്റർ വഴി തത്സമയം കാണാൻ കുട്ടികൾക്ക് കഴിഞ്ഞു.
ഇനി സെപ്റ്റബർ ആറിലെ മറ്റൊരു അഭിമാന നിമിഷത്തിനുള്ള കാത്തിരിപ്പ്അന്നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറങ്ങുന്നത്.


ബഹിരാകാശ ക്വിസ്-ചുമർപത്രം എന്നിങ്ങനെ അറിവിന്റെ വിരുന്നൊരുക്കി സയൻസ് ക്ലബ്ബും ഈ അഭിമാന നിമിഷത്തിനോടൊപ്പം ചേർന്നു.




No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക