വായനാ വാടിക
കൊച്ചനുജന്മാർക്കും അനുജത്തിമാർക്കും വായനാ വാടികയൊരുക്കി SSLC 2018-19 ലെ കുട്ടികളുടെ മാതൃകാപരമായ വിടവാങ്ങൽ. SSLC പരീക്ഷ അവസാനിക്കുന്ന ദിവസം അധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഈ ദിവസങ്ങളിൽ കുട്ടികൾ ഉണ്ടാക്കുന്ന കുഴപ്പങ്ങളും നശീകരണ പ്രവണതകളുമാണ് എങ്ങും വാർത്ത. എന്നാൽ ഇതിനു വിപരീതമായി ക്രിയാത്മകവും മാതൃകാപരവുമായ വിടവാങ്ങൽ ചടങ്ങൊരുക്കുകയാണ് എടപ്പലം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ കൊച്ചനുജന്മാർക്കും അനുജത്തിമാർക്കും നിത്യവും ദിനപത്രങ്ങളും മറ്റ് ആനുകാലികങ്ങളും വായിക്കുന്നതിനായി പൂന്തോട്ടത്തിനരികിൽ മനോഹരമായ ഇരിപ്പിടങ്ങളൊരുക്കി അവർ വരും തലമുറയെ അക്ഷരത്തോടടുപ്പിക്കുന്നു. വരും തലമുറകൾക്ക് വായനയുടെ മധുനുകരാൻ അവരൊരുക്കിയ വായനാ വാടികയിലൂടെ കഴിയട്ടെ.
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക