Tuesday, 29 April 2014

അവധിക്കാല അധ്യാപക പരിശീലനം

 അവധിക്കാല അധ്യാപക പരിശീലനം

ഈ വര്‍ഷത്തെ ഹൈസ്കൂള്‍ വിഭാഗം അവധിക്കാല അധ്യാപക പരിശീലനം മെയ് മാസം ആറാം തീയതി ആരംഭിക്കുന്നു. പരിശീലനത്തിന് മൂന്ന് ബാച്ചുകളാണുള്ളത്.         വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിലുള്ള പരിശീലന കേന്ദ്രങ്ങളും ഓരോ വിഷയത്തിനുമുള്ള ബാച്ചുകളുടെ എണ്ണവും ചുവടെ ചേര്‍ത്തിരിക്കുന്നു. അധ്യാപകര്‍ക്ക് അവര്‍ക്കിഷ്ടമുള്ള ബാച്ച് തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനായി പരിശീലന കേന്ദ്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ച് ഓരോ വിഷയത്തിനുമുള്ള ബാച്ചുകളുടെ എണ്ണവും കണ്ടത്തിയതിനു ശേഷം ചുവടെയുള്ള ലിങ്ക് വഴി ഇഷ്ടമുള്ള ബാച്ച് തിരഞ്ഞെടുത്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മെയ് ഒന്നിന് മുമ്പ് പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ അവര്‍ ആവശ്യപ്പെട്ട ബാച്ച് ലഭിക്കുകയുള്ളു.


  •   Batch 1-May  6-10
  •  Batch2  -May 12-16
  •  Batch 3 -May 19-23
     (എല്ലാ വിഷയങ്ങള്‍ക്കും മൂന്ന്ബാച്ചുകള്‍ ഉണ്ടായിരിക്കുന്നതല്ല)
പരിശീലനകേന്ദ്രങ്ങള്‍
 ഒറ്റപ്പാലം
പരിശീലനത്തിന് അനുയോജ്യമായ ബാച്ച് തിരഞ്ഞെടുക്കുന്നതിനുള്ള രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാഭ്യാസജില്ല മാറിയുള്ള രജിസ്ട്രേഷന്‍ അനുവദിക്കുന്നതല്ല
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാനദിവസം മെയ് 1, 5PM

No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക