Friday, 2 August 2013

ധനസഹായത്തിന് അപേക്ഷിക്കാം

 

2012-13 അധ്യയനവര്‍ഷത്തില്‍ സബ് ജില്ലാതലത്തില്‍ പങ്കെടുത്ത് ജില്ലാതലമല്‍സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വാര്‍ഷിക വരുമാനം 75000 രൂപ വരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന 10000 രൂപയുടെ ധനസഹായപദ്ധതിക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണെന്ന് പാലക്കാട് ഡി ഇ ഒ അറിയിക്കുന്നു. കഥകളി,ഓട്ടന്‍തുള്ളല്‍,ഭരതനാട്യം ,മോഹിനിയാട്ടം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ പങ്കെടുത്ത് അര്‍ഹത നേടിയവരെയാണ് പരിഗണിക്കുന്നത്. ഒന്നാം സ്ഥാനം നേടിയ സര്‍ട്ടിഫിക്കറ്റിന്റെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും സഹിതം ആഗസ്ത് പത്തിനകം ഡി ഇ ഓയില്‍ എത്തിക്കണം

 

 

No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക